07:00am 08 May 2026
NEWS
താനൂരിൽ വിജയം ഉറപ്പിച്ച് മുസ്ലീംലീ​ഗ്
04/05/2026  11:28 AM IST
താനൂരിൽ വിജയം ഉറപ്പിച്ച് മുസ്ലീംലീ​ഗ്

 

താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് അവസാനം കുറിക്കുന്നുവെന്ന് പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. താനൂർ ജനത ആഗ്രഹിക്കുന്ന വികസനങ്ങൾക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവർത്തിക്കുമെന്ന് പികെ നവാസ് പോസ്റ്റിൽ‌ ഉറപ്പ് നൽകി. നിങ്ങളുടെ വിശ്വാസമാണ്, നിങ്ങളുടെ സ്നേഹമാണ്, ഈ വിജയത്തിന്റെ യഥാർഥ ശക്തിയെന്ന് നവാസ് പറഞ്ഞു. . താനൂർ ജനത ആഗ്രഹിക്കുന്ന വികസനങ്ങൾക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവർത്തിക്കും. ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാക്കൾ, സഹപ്രവർത്തകർ. താനൂരിന്റെ മത്സര ചൂടിലേക്ക് എന്നെ നിശ്ചയിച്ചയച്ച തങ്ങളും ലീഡർ കുഞ്ഞാലിക്കുട്ടി സാഹിബും പാർട്ടി സെക്രട്ടറി പി എം എ സലാം സാഹിബും ഉൾപ്പെടെയുള്ള നേതാക്കൾ തുടങ്ങി ഓരോ വോട്ടർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ വിശ്വാസമാണ്, നിങ്ങളുടെ സ്നേഹമാണ്, ഈ വിജയത്തിന്റെ യഥാർഥ ശക്തി. തീർച്ചയായും, നല്ല താനൂരിന്റെ ദിനങ്ങൾ നമ്മൾ ആരംഭിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img